തിരൂരങ്ങാടിയിൽ വ്യാജ ആർ.സി. നിർമാണം കണ്ടെത്തി, തട്ടിപ്പ് വാഹന ഉടമയറിയാതെ

തിരൂരങ്ങാടി : വാഹനമുടമകൾ അറിയാതെ വ്യാജ ആർ.സി.കൾ നിർമിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തിരൂരങ്ങാടി സബ്. ജോയിന്റ് ആർ.ടി. ഓഫീസിന് കീഴിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഏഴ് വാഹനങ്ങളുടെ ആർ.സി.കൾ ഇത്തരത്തിൽ നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്്. അന്വേഷണം ആവശ്യപ്പെട്ട് സബ് ജോയിന്റ് ആർ.ടി.ഒ. തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫിനാൻസ് ഏജന്റുമാർ വഴി തവണ വ്യവസ്ഥപ്രകാരമെടുക്കുന്ന വാഹനങ്ങളുടെ സാമ്പത്തിക തിരിച്ചടവ് മുടങ്ങുന്നതോടെ ഏജന്റുമാർ വാഹനം പിടിച്ചെടുക്കാറുണ്ട്. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് വ്യാജ ആർ.സി.കൾ നിർമിച്ചിരിക്കുന്നതെന്നാണ് വിവരം. പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കാതിരുന്നതും വിവാദങ്ങൾക്കിടയാക്കി.

തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ -യൂത്ത്‌ലീഗ്

വ്യാജ ആർ.സി. നിർമാണം നടന്നിരിക്കുന്നത് തിരൂരങ്ങാടി ജോയിന്റ് ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ജോയിന്റ് ആർ.ടി.ഒ.യുടെ പരാതി ലഭിച്ചിട്ടും കേസ് എടുക്കാതെ തിരൂരങ്ങാടി പോലീസ് വൈകിപ്പിച്ചു. അടുത്തിടെ വ്യാജ ഉദ്യോഗസ്ഥൻ ജോലിചെയ്ത സംഭവവും തിരൂരങ്ങാടി ജോയിന്റ് ആർ.ടി. ഓഫീസിൽ ഉണ്ടായിട്ടുണ്ട്. ഓഫീസ് പ്രവർത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും യൂത്ത്‌ലീഗ് പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവർത്തകർ ചൊവ്വാഴ്ച തിരൂരങ്ങാടി ജോയിന്റ് ആർ.ടി. ഓഫീസ് ഉപരോധിച്ചു. യു.എ. റസാഖ്, സി.കെ. മുനീർ, ഉസ്മാൻ കാച്ചടി, റിയാസ് തോട്ടുങ്ങൽ, അയ്യൂബ് തലാപ്പിൽ, സി.എച്ച്. അബൂബക്കർ സിദ്ദീഖ്, കെ. മുഹീനുൽ ഇസ്‌ലാം, പി.കെ. സൽമാൻ, കെ. അലി, ബാപ്പുട്ടി ചെമ്മാട് തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}