കോട്ടയ്ക്കൽ: ജൂലൈ 2 തസ്രാക്കിനെ മലയാള സാഹിത്യത്തിന്റെ ഭൂപടത്തിലേക്ക് ചേർത്തുവച്ച ,
കാലാതിവർത്തിയായ കഥാപാത്രങ്ങളും കൃതികളും വായനക്കാരന് നൽകിയ അതുല്യനായ എഴുത്തുകാരൻ ഒ.വി വിജയന്റെ സ്മരണയ്ക്ക്
കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ സ്മൃതിവനം വേദിയായി.
രാജാസിലെ പൂർവ്വവിദ്യാർത്ഥി കൂടി ആയ മഹാനായ എഴുത്തുകാരന്റെ കേരളത്തിലെ ഏക സ്മാരകവും രാജാസിലെ സ്മൃതിവനമാണ്.
ഹെഡ്മാസ്ററർ രാജൻ M. V അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ലൈബ്രറി കൗൺസിൽ സാരഥിയായ കെ.പത്മനാഭൻ മാസ്റ്റർ കഥാകാരന്റെ സ്ക്കൂളനുഭവങ്ങൾ പങ്കുവച്ചുക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്മൃതിവനത്തിന്റെ ശിൽപിയും പൂർവ്വാധ്യാപകനുമായ ഇന്ത്യനൂർ ബാലകൃഷ്ണൻ മാസ്റ്റർ ഒ.വി വിജയൻ കൃതികളെ പരിചയപ്പെടുത്തിക്കൊണ്ട് മുഖ്യപ്രഭാഷണവും നടത്തി.
SRG കൺവീനർ A.K സുധാകരൻ നേതൃത്വം നൽകിയ ചടങ്ങിൽ എം.എസ് മോഹനൻ മാസ്റ്റർ ,ഡെപ്യൂട്ടി എച്ച്. എം കെ.ബീനടീച്ചർ,
സ്റ്റാഫ് സെക്രട്ടറി കെ.മുജീബ് റഹ്മാൻമാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ടി.ഗിരിജാദേവി സ്വാഗതവ്യം
വിദ്യാരംഗം കൺവീനർ പി. പ്രകാശൻ നന്ദിയും പറഞ്ഞു.