വേങ്ങര: എ.എം.യു.പി സ്കൂൾ വലിയോറ ഈസ്റ്റ് 2024-25 വർഷത്തെ ഗാന്ധിദർശൻ സമിതി ഉദ്ഘാടനം സ്കൂൾ എച്ച് എം സോമനാഥൻ മാസ്റ്റർ വെള്ളരിപ്രാവിനെ പറത്തികൊണ്ട് നിർവഹിച്ചു. ഗാന്ധി ദർശൻ സമിതി കൺവീനർ സന്തോഷ് പെരുവയൽ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് ക്ലബ് സെക്രട്ടറി എം.പി വിജയൻ മാസ്റ്റർ, കെ.വി അലി അക്ബർ മാസ്റ്റർ, കെ. അമീർ മാസ്റ്റർ, എ.കെ ഷമീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.