പറപ്പൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് പറപ്പൂർ പഞ്ചായത്തിന് മുമ്പിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വേങ്ങര മണ്ഡലം ലീഗ് സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.അംജദ ജാസ്മിൻ, വൈസ് പ്രസിഡൻറ് ഇ.കെ സൈദുബിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ടി റസിയ, താഹിറ എടയാടൻ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ,സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഷാഹിദ, ടി.ഇ സുലൈമാൻ, ടി.ആബിദ, ടി.അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.