ദേശീയ മത്സ്യകർഷക ദിനാചരണവും കർഷകരെ ആദരിക്കലും

വേങ്ങര: വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള മികച്ച മത്സ്യകർഷകരായ മുഹമ്മദ്‌ കുട്ടി പറപ്പൂർ, മുഹമ്മദ്‌. പി എ ആർ നഗർ, കുഞ്ഞിമുഹമ്മദ് ഊരകം എന്നിവരെ ആദരിച്ചു.

ഫിഷറീസ് അസിസ്റ്റന്റ് റെനി റാം ഡിപ്പാർട്മെന്റിലെ വിവിധ പദ്ധതികളെ കുറിച്ച്  വിശദീകരിച്ച് കർഷകരുമായി സംവദിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ് സ്വാഗതവും അക്വാകൾച്ചർ പ്രണവ് സാനു പ്രൊമോട്ടർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}