മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണ പരമ്പരക്ക് തുടക്കം

തിരൂരങ്ങാടി (മമ്പുറം) : 186-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന  മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഇന്നലെ രാത്രി പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ഹുദാ പി.ജി വിദ്യാര്‍ഥി സംഘടന ഡി.എസ്.യു  'സാക്ഷി'  സപ്ലിമെന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ കാമ്പ്ര ബാവ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ദാറുൽഹുദാ പുറത്തിറക്കിയ 'മമ്പുറം തങ്ങൾ  ജീവചരിത്രം തമിഴ് പതിപ്പ്' ഇല്ലത്ത് ഹംസക്കും ഹിന്ദി ഭാഷ പതിപ്പ് കെ.എം മൂസ ഹാജി പുലിക്കോടിനും നൽകി പ്രകാശനം ചെയ്തു.

മമ്പുറം മഹല്ല് ഇഹ്സാസുൽ ഇസ്‌ലാം സംഘം സെക്രട്ടറി എ. കെ മൊയ്‌തീൻ കുട്ടി പ്രസംഗിച്ചു. പി.കെ സൈദലവി ഹാജി പുലിക്കോട്, യു. ശാഫി ഹാജി ചെമ്മാട് , അബ്ദുൽ ഖാദർ ഫൈസി അരിപ്ര, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ജാഫർ ഹുദവി ഇന്ത്യനൂർ, ഹംസ ഹാജി മൂന്നിയൂർ, ആശിഫ് ഹുദവി മമ്പുറം തുടങ്ങിയവർ സംബന്ധിച്ചു.


ഇന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും അൻവറലി ഹുദവി പുളിയക്കോട് പ്രഭാഷണവും നിർവഹിക്കും. നാളെ സയ്യിദ് മുഈനലി ശിഹാബ് തങ്ങളും 12 ന് വെള്ളിയാഴ്ച രാത്രി സയ്യിദ് ബശീറലി ശിഹാബ് തങ്ങളും മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും.

11 ന് വ്യാഴാഴ്ച രാത്രി മഖാമിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നൽകും.   

മമ്പുറം തങ്ങളുടെ മതസൗഹാർദ്ദ സന്ദേശങ്ങൾ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ  13 ന് ശനിയാഴ്ച രാവിലെ  “മമ്പുറം തങ്ങളുടെ ലോകം” ചരിത്ര   സെമിനാര്‍ നടക്കും. ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാവും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദാറുല്‍ഹുദാ വെബ്സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.

 'മലബാറിലെ തങ്ങള്‍ പാരമ്പര്യവും സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങളും' എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. 'മമ്പുറം തങ്ങളും മലബാറിലെ സമൂഹ നിർമിതിയും' വിഷയത്തിൽ ഡോ. മോയിന്‍ ഹുദവി മലയമ്മ, 'നാട്ടുകഥകളും തിരുശേഷിപ്പുകളും; മമ്പുറം തങ്ങളുടെ പിൽക്കാല ജീവിതം' വിഷയത്തിൽ അനീസ് ഹുദവി കംബ്ലക്കാട് എന്നിവര്‍ പ്രബന്ധങ്ങൾ  അവതരിപ്പിക്കും. 
  
രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂർ  ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍  നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും.  


സമാപന ദിവസമായ 14ന് ഞായറാഴ്ച  രാവിലെ എട്ട്  മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി  എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. 

ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}