വേങ്ങര: അകാലത്തിൽ പൊലിഞ്ഞ കളിക്കൂട്ടുകാരന്റെ ആശ്രയ മറ്റ കുടുംബത്തിന് സ്നേഹവിടൊരുക്കാൻ പി.വൈ.എസ് പരപ്പിൽ പാറയും , പി.വൈ.എസ് വലിയോറ വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് പദ്ധതി ഒരുക്കുന്നു.
പരപ്പിൽ പാറ യുവജന സംഘത്തിൻ്റെ അംഗവും മികച്ച കായിക താരവുമായിരുന്ന വെട്ടൻ രതീഷ് 2007 ജൂലൈ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയോറ പ്പാടത്തു വെച്ച് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റാണ് മരണപ്പെട്ടത്. കളിക്കൂട്ടുകാരൻ്റെ നിരാലംബരായ മതാപിതാക്കളെ ചേർത്തുപിടിച്ച് അവർക്കായി നാട്ടുകാരുടെ സഹായത്തോടെ സ്നേഹവീടൊരുക്കാൻ പരപ്പിൽ പാറ യുവജന സംഘവും പി. വൈ.എസ് വലിയോറ വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് ഭവനനിർമ്മാണ സമിതി രൂപീകരിച്ചു. ഇതു സംബന്ധിച്ചു ചേർന്ന യോഗം പഞ്ചായത്തംഗം മുഹമ്മദ് കുറുക്കൻ ഉദ്ഘാടനം ചെയ്തു. വയോ സൗഹൃദ കൂട്ടായ്മ ചെയർമാൻ കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എ.കെ.എ.നസീർ, പി.ടി. സരോജിനി ടീച്ചർ, സി. അവറാൻ കുട്ടി, കുറുക്കൻ സമദ്, വി.വി. സെയ്തലവി ഹാജി, ഹാരിസ് മാളിയേക്കൽ, യു.ഹമീദലി മാസ്റ്റർ, ഹനീഫ കരുമ്പിൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, അദ്നാൻ ഇരുമ്പൻ പ്രസംഗിച്ചു.
മുഹമ്മദ് കുറുക്കൻ ചെയർമാൻ, സഹീർ അബ്ബാസ് നടക്കൽ കൺവിനർ, അസീസ് കൈപ്രൻ ട്രഷററായും കമിറ്റി രൂപീകരിച്ചു. പ്രവാസി കോഡിനേറ്റർ അലവി ഇ.കെ.