പി.എസ്.സി. പരീക്ഷയോ... ഇനി മാസിലിരുന്ന് പഠിക്കാം

മലപ്പുറം : പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ? എങ്കിൽ മാസിലേക്ക് വരു, സൗജന്യമായിരുന്ന് പഠിക്കാം. മലപ്പുറം കുന്നുമ്മലിലാണ് മാസ് പി.എസ്.സി. റീഡിങ് സ്പേസ് എന്ന പേരിൽ ഉദ്യോഗാർഥികൾക്കായി വായനസൗകര്യം ഒരുക്കിയിരിക്കുന്നത്. മാസ് കോളേജിന് കീഴിലുള്ള കേന്ദ്രത്തിലാണ് പരീക്ഷകൾക്കായുള്ള റാങ്ക് ഫയലുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കിയത്. പത്ത്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പരീക്ഷകൾക്കായി വായനസാമഗ്രികകൾ ഇവിടെ ലഭിക്കും. ആഴ്ചയിൽ ഏഴുദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഇവിടെയിരുന്ന് പഠിക്കാം. ആദ്യഘട്ടത്തിൽ അംഗത്വമെടുക്കുന്ന 20 പേർക്കാണ് സൗകര്യമുണ്ടാകുക. ആകെ നൂറ് രൂപ അംഗത്വഫീ മാത്രമാണ് നൽകേണ്ടത്. ആവശ്യക്കാർ കൂടുന്നുവെങ്കിൽ കൂടുതൽ പേർക്കിരിക്കാവുന്ന സൗകര്യമുണ്ടാക്കും. വരുംനാളുകളിൽ മറ്റ് മത്സരപ്പരീക്ഷകൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനും സംഘാടകർക്ക് ആലോചനയുണ്ട്. കേന്ദ്രം സിവിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റുമായ സബൂറ ബീഗം ഉദ്ഘാടനംചെയ്തു. ഡയറക്ടർ കെ. മുസ്തഫ അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കെ.എ. മജീദ് വിദ്യാർഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ സുനിത, പി.പി. ഷംസീർ, എൻ.കെ. അസീസ്, ഖദീജ, യു. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}