വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭയിലെ വയോ ആശ്വാസ പദ്ധതിയുടെ ഭാഗമായി ഡ്രാഗൺ ഫ്രൂട്ട് വിൽപ്പന മേള സംഘടിപ്പിച്ചു. സായംപ്രഭയിലെ അങ്കം ബഷീർ പുളിക്കൽ എന്ന വ്യക്തി അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുണ്ടാക്കിയ നാച്ചുറൽ ഫ്രൂട്ട് ആണ് വിൽപ്പനക്ക് എത്തിയത്. സായംപ്രഭയിലെ മുതിർന്ന പൗര്യന്മാരും തൊട്ടടുത്ത സ്ഥാപങ്ങളിലെ ജീവനക്കാരും വാങ്ങിയതടക്കം 40 kg ഫ്രൂട്ട് വില്പന നടത്താൻ സാധിച്ചു.
വിൽപ്പനമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്ന് നൽകി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മുടപ്പള്ളി, അബ്ദുൽ മജീദ്, പഞ്ചായത്ത് സെക്രട്ടറി വനജ പി കെ, അസിസ്റ്റന്റ് സെക്രട്ടറി ഷൺമുഖൻ കെ എ, രാജലക്ഷ്മി, ഇബ്രാഹീം എ കെ തുടങ്ങിയവർ മേളയിൽ പങ്കെടുത്തു.