കാറ്റടിച്ചാൽ കറണ്ടില്ല; വടക്കേ മമ്പുറം നിവാസികൾ ദുരിതത്തിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ഒന്നാം വാർഡിൽ വടക്കേ മമ്പുറം അങ്ങാടിയിലെ   അപകടസാധ്യതയോടെ  ഇലക്ട്രിക് ലൈനിലേക്ക് തുങ്ങി നിൽക്കുന്ന മരവും, ആൽമരത്തിന്റെ ചില്ലകളും, പല ഭാഗങ്ങളിലായി ലൈനിലേക്ക് ടച്ചിങ് ആയി നിൽക്കുന്ന മര കൊമ്പുകളും അടിയന്തരമായി  മുറിച്ചു മാറ്റണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പിആർ തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി റഹിയാനത്തിന് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു  ആഴ്ചകളോളമായി കാറ്റോ മഴയോ വന്നാൽ കറണ്ട് പോവുകയും കറണ്ട് മിന്നി കൊണ്ടിരിക്കുന്ന അവസ്ഥയാണ്  വർഷാവർഷം നടത്തിവരാറുള്ള ടച്ചിങ് ക്ലിയറൻസ് ഈ വർഷം ഈ ഭാഗങ്ങളിൽ നടത്തിയിട്ടില്ല എന്ന് നാട്ടുകാരും പറയുന്നു 
പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി തിരങ്ങാടി അസിസ്റ്റൻറ് എൻജിനീയർ ശ്രീ ഷാനവാസ് സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി നാളെ തന്നെ ടച്ചിങ് ക്ലിയറൻസ് ചെയ്യാൻ നിർദേശം നൽകുകയും ചെയ്തതായി അറിയിച്ചു മരം മുറിക്കുന്നതിന് എറിഗേഷൻ ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുമെന്നും എ ഇ  അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}