വേങ്ങര: നിയോജകമണ്ഡലം വനിതാ ലീഗ് കമ്മറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡൻറ് പുളിക്കൽ സമീറ അധ്യക്ഷത വഹിച്ചു.വേങ്ങര മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി വാക്യത്ത് റംല, മുസ്ലീലീഗ് മണ്ഡലം സെക്രട്ടി ഇ.കെ സുബൈർ മാസ്റ്റർ, ജുസൈറ മൻസൂർ , പി.ആബിദ, വി സലീമ ടീച്ചർ, സഫിയ കുന്നുമ്മൽ, എം.കെ റസിയ, സി.പി ഹസീന ബാനു എന്നിവർ സംസാരിച്ചു. വനിതാ ലീഗ് പ്രവർത്തകരുടെയും ഭാരവാഹികളുടെയും കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്.
ഉന്നത വിജയികൾക്ക്വനിതാ ലീഗിന്റെ ആദരം
admin