പാലിയേറ്റീവ് വോളന്റിയർ പരിശീലനം

വേങ്ങര: വലിയോറ പ്രദേശത്ത്  വേങ്ങര പാലിയേറ്റീവ് സെന്ററിന്റെ കീഴിൽ ഒരു സബ് സെന്റർ സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ചിനക്കൽ വലിയോറ കൾചറൽ സെന്ററിൽ വെച്ച് ഒരു വോളന്റീയർ ക്യാമ്പ് സംഘടിപ്പിച്ചു.
കരിം വാഴക്കാട് (സെക്രട്ടറി, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ) എന്താണ് പാലിയേറ്റീവ് എന്ന വിഷയത്തിൽ ക്‌ളാസ്സെടുത്തു. കിടപ്പ് രോഗികളുടെ പരിപാലനം മാത്രമല്ല, തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ വ്യക്തിയുടെ, കുടുംബത്തിന്റെ സമൂഹത്തിന്റെ ഒക്കെ നാനാവിധത്തിലുള്ള സങ്കീർണ പ്രശ്നങ്ങളുടെ പരിഹാരം കൂടി പാലിയേറ്റീവ് ക്ലിനിക്കുകളുടെ ചുമതലയാണെന്നും അതിനു ഓരോരുത്തരും സ്വയം സന്നദ്ധരായി പാലിയേറ്റീവ് വോളന്റിയർ ആകേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി.
വേങ്ങര പഞ്ചായത്ത്‌ മെമ്പർ മുഹമ്മദ് കുറുക്കൻ ആശംസ അറിയിച്ചു. പഞ്ചായത്ത്‌ പരിരക്ഷ പ്രോഗ്രാമുമായി സഹകരിച്ചു, രോഗികൾക്ക് മാക്സിമം ഉപകാരപ്പെടുന്ന വിധം രണ്ട് വിഭാഗവും പ്രവർത്തിക്കാൻ പഞ്ചായത്ത്‌ സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വേങ്ങര പാലിയേറ്റീവ് സെക്രട്ടറി ബാവ ടി. കെ അധ്യക്ഷം വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ  വലിയൊറ സബ്‌സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിനു  മുഹമ്മദ് അലി (ബാപ്പു) പൂവഞ്ചേരി കൺവീനറായി ഒരു സമിതിക്കു രൂപം നൽകി. പ്രാദേശികമായി എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ വിപുലമായ യോഗം  താമസിയാതെ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
എക്സിക്യൂട്ടീവ് അംഗം ബഷീർ പുല്ലമ്പലവൻ സ്വാഗതവും അബ്ദുൽ റസാക്ക് എം. പി. നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}