തേഞ്ഞിപ്പലം : എളമ്പുലാശ്ശേരി എ.എൽ പി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി വിഷരഹിതമായ പച്ചക്കറികൾ സ്ക്കൂൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കറിവേപ്പിലത്തോട്ടം ആരംഭിച്ചു. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ യാണ് കറിവേപ്പില തോട്ടം ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് ഡോക്‌ടേഴ്സ് ദിനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചടങ്ങിൽ ചാർട്ടേഡ് അക്കൗണ്ടന്റ് എം.വിബിൻ ലാലിനെ ആദരിച്ചു. പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിനോയ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.എം. ഷർമിള സ്കൂൾ മാനേജർ എം.മോഹനകൃഷ്ണൻ കൈത്താങ്ങ് കോഡിനേറ്ററായ പി.മുഹമ്മദ് ഹസ്സൻ , കെ.ആർ ശ്രീഹരി , കെ.വിനോദ് , ആർ.കെ രാധാകൃഷ്ണൻ , എം.എം നാരായണൻ എന്നിവർ പ്രസംഗിച്ചു.
എളമ്പുലാശ്ശേരി എ. എൽ. പി സ്കൂളിൽ കറിവേപ്പില തോട്ടം ആരംഭിച്ചു
admin