തൃശൂർ: വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ മാതൃകാപരമായ വിവിധ പദ്ധതികളാണ് വേങ്ങര ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നത് സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം ദൈനംദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ പഞ്ചായത്തുകളും വേങ്ങരയുടെ പ്രവർത്തനങ്ങൾ മാതൃകയാക്കി വരുകയാണ്. കഴിഞ്ഞദിവസം തൃശ്ശൂർ അരിമ്പൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോ സൗഹൃദ സേവനത്തിന് സാമൂഹ്യ ശൃംഖലയുടെ ശാക്തീകരണം എന്ന സെമിനാറിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്ക് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലും പഞ്ചായത്ത് വയോ ക്ഷേമപ്രവർത്തന കോഡിനേറ്റർ ഇബ്രാഹീം എ കെയും പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു പങ്കെടുത്ത ചടങ്ങിൽ വേങ്ങരയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
തൊട്ടുമുമ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച വയോ സൗഹൃദം ദേശീയ സെമിനാറിൽ പഞ്ചായത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു, കൂടാതെ വിവിധ പഞ്ചായത്തുകലാണ് വേങ്ങരയിലെത്തി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വയോജന നൂതന പ്രൊജക്ടുകളെക്കുറിച്ചും സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത്.