ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ

തേഞ്ഞിപ്പലം: ബഷീർ ദിനാചരണത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമിട്ട് എത്തിയത് ശ്രദ്ധേയമായി. പാത്തുമ്മ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, മജീദ്, സൈനബ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, നാരായണി, ബഷീർ,സുഹറ തുടങ്ങിയ ബഷീർ കൃതികളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായാണ് കുട്ടികൾ വേഷമിട്ടത്. മികച്ച രീതിയിൽ വേഷമിട്ട മുഹമ്മദ്‌ നസൽ,മുഹമ്മദ്‌ ജാബിർ,യഹ്‌യ, ഷസ ഷാനവാസ്‌, ആയിഷ ഷഹ്സ, അനന്ദിക എന്നിവർ സമ്മാനത്തിന് അർഹരായി. ബഷീർ കൃതികളുടെ പ്രദർശനം,  ബഷീർ കൃതികളിലെ കഥാപാത്രങ്ങൾക്ക് നിറം നൽകൽ,രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.ചടങ്ങിൽ വച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം കവി പി എൽ ശ്രീധരൻ നിർവഹിച്ചു.ഹെഡ്മിസ്ട്രസ് പി എം ഷർമിള അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ,  പിടിഎ പ്രസിഡണ്ട് എം ഷാനവാസ്,എം ഇ ദിലീപ്, പി മുഹമ്മദ് ഹസ്സൻ, കെ ജയശ്രീ,ഇ എൻ ശ്രീജ, എം അഖിൽ, എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}