വയനാടിന് കൈതാങ്ങ് മുസ്‌ലിംലീഗ് 100 വീടുകള്‍ നിര്‍മിച്ച് നല്‍കും

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 100 വീടുകൾ മുസ്‌ലിംലീഗ് നിർമ്മിച്ച് നൽകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. അതിജീവനത്തിന് ആവശ്യമായ വിവിധോദ്ദേശ്യ പദ്ധതികളാണ് മുസ്‌ലിംലീഗിന്റെ പുനരധിവാസ പാക്കേജിലുള്ളത്.

അടിസ്ഥാന സൗകര്യങ്ങളൊരുക്കുക മാത്രമല്ല, തൊഴിലുകൾ സൃഷ്ടിച്ചും കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ ആവശ്യമായത് ചെയ്തും ആ ജനതയുടെ ആത്മവിശ്വാസവും ആത്മധൈര്യവും വീണ്ടെടുക്കുക കൂടി മുസ്‌ലിംലീഗിന്റെ ലക്ഷ്യമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള പദ്ധതിയാണ് മുസ്‌ലിംലീഗ് ഉദ്ദേശിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യരുടെ കണ്ണീരൊപ്പാനാണ് ഇപ്പോൾ ശ്രമം. ചൂണ്ടിക്കാണിക്കേണ്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}