ഏ ആർ നഗർ:
രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാർത്ത ടിവിയിൽ കണ്ട ഉടനെ കുഞ്ഞു റയഫാത്തിമ പറഞ്ഞ വാക്കുകളാണിത്.
അവളുടെ ഉമ്മ പറയുകയാണ് ഓരോ ദിവസവും വാർത്ത കേൾക്കുമ്പോൾ മോള് ഇത് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു,,
എന്താ നമ്മൾ കൊടുക്കല്ലേ എന്താ കൊടുക്കാത്തത്- കൊണ്ട് കൊടുക്കല്ലേ എന്നെല്ലാം,,പറഞ്ഞ് നിര്‍ബന്ധം പിടിച്ച കാര്യവും പറഞ്ഞു-
സൈക്കിൾ വാങ്ങിക്കാൻ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൊടുക്കാം
എൻറെ ഡ്രസ്സും വേണമെങ്കിൽ കൊടുക്കാ,,
ഓല് പാവല്ലേ എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയത് ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി-സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയയാണ്.
മകൾ ഇങ്ങനെ പറയുന്നുണ്ടെന്ന് പറഞ്ഞു കുഞ്ഞു റയയുടെ ഉമ്മ വിളിച്ചിരുന്നു എന്ന് വാർഡ് മെമ്പർ ഓസി മൈമൂനത്തിൽ നിന്ന് അറിഞ്ഞപ്പോൾ അവർ ആരുടെ കയ്യിൽ ഏത് വഴിയിലൂടെ ക്യാഷ് കൊടുക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിക്കാൻ പറഞ്ഞത് പ്രകാരം ചോദിച്ചപ്പോഴാണ് മോള് പഠിക്കുന്ന ഇരുമ്പുചോല ഏയുപി സ്കൂൾ മുഖേനെ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞത്.
അതിൻറെ അടിസ്ഥാനത്തിലാണ് മെമ്പറുടെ ഭർത്താവ് ഓസി മൊയ്തീൻ പിടിഎ ഭാരവാഹികളായ എന്നെയും തയ്യിൽ സൈഫുദ്ദീനെയും കൂട്ടി ആ വീട്ടിലെത്തിയത്,,
കുഞ്ഞുമകളെയും അവളുടെ ഉമ്മയെയും ഉമ്മുമ്മയെയും കാണുകയും സംസാരിക്കുകയും ചെയ്തു,,
കുഞ്ഞുമകളുടെ കാരുണ്യത്തിന്റെ,ദയയുടെ,ദീനാനുകമ്പത്തിന്റെ വാക്കുകളാണ് മൂവരിൽ നിന്നും ഞങ്ങൾക്ക് വീണ്ടും വീണ്ടും കേൾക്കാൻ കഴിഞ്ഞത്,,
അത് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്,,
പിടിഎ ഭാരവാഹികൾ എന്ന നിലയിൽ ഞങ്ങൾ അത് ഏറ്റുവാങ്ങിയെങ്കിലും ഞങ്ങൾക്ക് പിന്നീട് തോന്നിയതും തീരുമാനിച്ചതും ആ കുഞ്ഞുമകൾ തന്നെ അത് ഹെഡ്മാസ്റ്റർക്ക് കൈമാറട്ടെ എന്നതാണ്,,
അങ്ങനെ അത് മറ്റു കുട്ടികൾക്ക് പ്രചോദനമാകുമെങ്കിൽ അതാകും നല്ലത് എന്നും കരുതുന്നു.
--------
NB -
സെെക്കിള്‍ വാങ്ങാന്‍ തനിക്ക് കിട്ടുന്ന ഓരോ നാണയത്തുട്ടുകളും സൂക്ഷിച്ചു വെച്ച് അങ്ങനെ സ്വരുക്കൂട്ടിയ മുഴുവൻ പൈസയും ഒരു മടിയും കൂടാതെ സ്വമനസ്സാല ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ എടുത്തു നൽകി സഹജീവി സ്നേഹത്തിൻറെ ഉദാത്തമായ മാതൃക സൃഷ്ടിച്ച് കുഞ്ഞു നാളിലെ വലിയ മനസ്സിന് ഉടമയായി കുട്ടികൾക്കെല്ലാം മാതൃകയായി മാറിയ കുഞ്ഞു റയക്ക് സൈക്കിൾ വാങ്ങി നൽകാൻ ഇരുമ്പുചോല 15-ാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ച കാര്യം കൂടി അഭിമാനപൂർവ്വം നിങ്ങളെ അറിയിക്കുകയാണ്..
ഫെെസല്‍ കാവുങ്ങല്‍
സെക്രട്ടറി,
15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി