വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടി ചെറുകരമലയിൽ വീടിനു സമീപം മണ്ണിടിച്ചിലുണ്ടായി.
കനത്ത മഴയെ തുടർന്ന് പി കെ സിറാജുദ്ദീൻ എന്നിവരുടെ വീടിന്റെ പിൻ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏകദേശം 10 മീറ്റർ താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ വീടിന്റെ താഴ്ഭാഗത്തുള്ള വീട്ടിലെകിണർ ഭാഗികമായി തകർന്നു. ഈ വീട്ടുകാർ ഇതുമൂലം ദുരന്തഭീഷണിയിലാണ്.
ഇവിടെ അടിയന്തരമായിസൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
സംരക്ഷിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്നും വീട്ടുകാർ പറയുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിനും വേങ്ങര വില്ലേജ് ഓഫീസർക്കും പരാതി നൽകിയതായി വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.