തിരൂരങ്ങാടി: തിരൂരങ്ങാടി ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ എൻ എം എം എസ്, എസ്എസ്എൽസി, പ്ലസ് ടു, ദേശീയ കിക്ക് ബോക്സിങ് മെഡൽ ജേതാക്കളായ അദ്നാൻ കെ കെ, ആസിം സവാദ് , ദേശീയ തയ്ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ശ്രീനന്ദ, സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച നേട്ടം കൈവരിച്ചവർ, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പിൾ ലിജി ടിച്ചർ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി. തിരൂരങ്ങാടി സി ഐ കെ ടി ശ്രീനിവാസൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സുലൈഖ കാലെടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പാലക്കൽ ബാവ, സുഹ്റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡന്റ് റഷീദ് ഓസ്കർ, എസ് എം സി ചെയർമാൻ അബ്ദുൽറഹീം പൂക്കത്ത് ടീച്ചർമാരായ ഫസൽ. കെ, ഇസ്മായിൽ പൂക്കയിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. എച്ച് എം മിനി ടീച്ചർ നന്ദി പറഞ്ഞു.