ചന്ദ്രിക അറിവിൻ തിളക്കം ഉദ്ഘാടനം ചെയ്തു

വേങ്ങര: കക്കാടംപുറം ജി.യു.പി.സ്കൂളിൽ കെ എം സി സി കെ പി എം കക്കാടംപുറം നൽകുന്ന ചന്ദ്രിക അറിവിൻ തിളക്കത്തിന്റെ ഉദ്ഘാടനം സ്കൂളിൽ വെച്ച് ദമാം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റും കെ.എം.സി.സി കെ.പി.എം കക്കാടംപുറം പ്രസിഡന്റുമായ കെ.പി ഹുസൈൻ സ്കൂൾ ലീഡർ  ഡാനി മുഹമ്മദ് വിലാശേരിക് നൽകി കൊണ്ട് നിർവ്വഹിച്ചു.

മെയ്തീൻ കുട്ടി കോതേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.കെ മുജീബ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.കെ സക്കരിയ, വാർഡ് മുസ് ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഷംസു പാലത്തിങ്ങൽ, ഭാരവാഹികളായ പി.കെ മുഹമ്മദ് കുട്ടി, അരീക്കൻ അബ്ദു, കെ.കെ ഇല്യാസ്, സ്കൂൾ ഹെഡ്മാസ്റ്റർ നസ്രത്ത്, എം.ടി.എ പ്രസിഡൻ്റ് ഷാഹിന, എ.യു കുഞ്ഞിമുഹമ്മദ് മാഷ്, മൈമുന എന്നിവർ സംബധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}