മൈത്രി ഗ്രാമവാസികൾ എം എൽ എ ക്ക് നിവേദനം സമർപ്പിച്ചു

വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് പത്താം വാർഡിൽ ചേറൂർ റോഡിൽ കഴുകൻചിനയിൽ പ്രവർത്തിക്കുന്ന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വേങ്ങര നിയോജക മണ്ഡലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് നിവേദനം സമർപ്പിച്ചു.

കഴുകൻചിനയിൽനിന്നും നെല്ലിത്തടംവഴി മിനി കാപ്പിൽ റോഡ് വരെ യുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള സൊസൈറ്റി ആക്ട്പ്രകാരം രജിസ്റ്റർ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ. ഗ്രാമവാസികൾക്കിടയിൽ നിരവധിചാരിറ്റി പ്രവർത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എൻട്രൻസ് ആയമൈത്രി സ്ക്വയറിൽ ഇരുനില കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി  പ്രവർത്തിക്കുന്നഫിറ്റ്നസ് ക്ലബ്, മൈത്രി മാർക്കറ്റ്, അന്താരാഷ്ട്ര ബ്രാൻഡിലുള്ള വാട്ടർക്ലീനിങ് സെന്റർ, തൊട്ടടുത്തുള്ള ലോർഡ് ക്ലിനിക് സെന്റർ, വേങ്ങര മണ്ഡലത്തിലേ വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർടാങ്ക്. എന്നിങ്ങനെയുള്ള നിരവധി സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി ആയിരത്തിലധികംപേർ വന്നുപോകുന്ന സ്ഥലമാണ് മൈത്രി സ്ക്വയർ.

എം എൽ എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗപ്പെടുത്തി അടിയന്തരമായി ഐമാസ്റ്റ് എൽ ഇ ഡി ലൈറ്റും, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് മൈത്രി ഗ്രാമം റെസിഡൻസ്  അസോസിയേഷൻ എം എൽ എ ക്ക്നൽകിയ നിവേദനത്തിൽ   ആവശ്യപ്പെട്ടു.

മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ പുല്ലമ്പലവൻ  അബ്ദുൽ നാസർ, സി എം മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഇഖ്ബാൽ, കെ കുഞ്ഞിമുഹമ്മദ്, പത്താംവാർഡ് മുസ്ലിംലീഗ് പ്രസിഡന്റും മൈത്രി ഗ്രാമവാസിയുമായ എ കെ മൊയ്തീൻകുട്ടി, ഷാർജ കെ എം സി സി യുടെ വേങ്ങര മണ്ഡലം പ്രസിഡണ്ടും ഗ്രാമവാസിയുമായ കെ കെ മൊയ്തീൻകുട്ടി, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ഗ്രാമവാസിയുമായ കാപ്പിൽ ജമാൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}