തിരൂരങ്ങാടി ജി എച്ച് എസ് എസ്സിൽ സ്കൂൾ മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സ്കൂൾ മാനേജ്മെൻറ് സിസ്റ്റം' നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു
 
കുട്ടികളുടെ അറ്റൻഡൻസ് വിവരങ്ങൾ, അക്കാഡമിക് നിലവാരം, അച്ചടക്ക പ്രശ്നങ്ങൾ, അധ്യാപകർ കുട്ടികളെക്കുറിച്ച്   രേഖപ്പെടുത്തുന്ന ഡയറി തുടങ്ങിയവ തൽസമയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇത്. സ്കൂളിൽ ചേർന്നത് മുതൽ ടി സി വാങ്ങുന്നതു  വരെയുള്ള അവരുടെ പൂർണ്ണ ഹിസ്റ്ററി രക്ഷിതാക്കൾക്ക് ലഭ്യമാകും.

ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി, സി ഐ കെ ടി ശ്രീനിവാസൻ ഹയർ സെക്കൻഡറി വിഭാഗത്തിലെ രക്ഷിതാക്കൾക്കും പ്ലസ് വൺ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. 

നഗരസഭ വൈസ് ചെയർപേഴ്സൺ സുലൈഖ കാലെടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പാലക്കൽ ബാവ, സുഹ്റാബി സി പി, സോനാ രതീഷ്,   പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്കർ, എസ് എം സി ചെയർമാൻ അബ്ദുൽറഹീം പൂക്കത്ത്, ഡിസ്പ്ലിൻ പ്രിൻസിപ്പിൾ ലിജി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}