വേങ്ങര: പാക്കടപ്പുറായ ആരോഗ്യ ഉപ കേന്ദ്രം പുതുക്കി പണിയുന്നതിന്റെ ഭാഗമായി കുറ്റിയടിക്കൽ പ്രവർത്തി നടത്തി. 55 ലക്ഷം രൂപ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാക്കടപ്പുറായ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ കുറ്റിയടിക്കൽ പ്രവർത്തി ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വാർഡ് മെമ്പർ നുസ്റത്ത് തുമ്പയിൽ, റുബീന അബ്ബാസ്, കെ വി ഉമ്മർകോയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.