തിരൂരങ്ങാടി: വയനാട് ദുരിതബാധിതർക്കായി കേരള എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ചുനൽകുന്ന വീടുകൾക്കുള്ള തുക സമാഹരണത്തിലേക്ക് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഒരുലക്ഷം രൂപ നൽകി. മാനേജർ എം.കെ. ബാവ, യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്. കോഡിനേറ്റർ ഡോ. എൻ.എ. ശിഹാബിന് ചെക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷതവഹിച്ചു. ഡോ. അലി അക്ഷദ്, ഡോ. വി.പി. ഷബീർ, മുനീഷ് തുടങ്ങിയവർ പങ്കെടുത്തു.
വയനാടിന് പി.എസ്.എം.ഒ. കോളേജിന്റെ ഒരുലക്ഷം
admin
Tags
Malappuram