മലപ്പുറം: നിപ പ്രോട്ടോക്കോൾ കാരണം മാറ്റിവെച്ച മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഉദ്ഘാടനം 29-ന് എം.എ. യൂസുഫലി നിർവഹിക്കും. വൈകീട്ട് നാലിന് എം.എസ്.പി. മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കായികരംഗത്തെ പ്രമുഖർ പങ്കെടുക്കും. 30-ന് മലപ്പുറം ഫുട്ബോൾ ക്ലബ്ബ് ഉൾപ്പെടുന്ന സൂപ്പർ ലീഗ് കേരള അംഗങ്ങൾ കൊൽക്കത്ത മുഹമ്മദൻസുമായി ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന ഫുട്ബോൾ മത്സരത്തിൽനിന്നുള്ള വരുമാനം വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഉദ്ഘാടനം 29-ന്
admin
Tags
Malappuram