വേങ്ങര: വലിയോറ (കച്ചേരിപ്പടി) ശ്രീ.കുണ്ടൂർ ചോല ശിവ ക്ഷേത്രത്തിൽ കർക്കടകം ഒന്നുമുതൽ ആരംഭിച്ച രാമായണമാസാചരണം കർക്കടക 32 പുലർച്ചെ ആറുമണി തൊട്ട് ഇന്ന് വൈകുന്നേരം 6 മണി വരെ അഖണ്ഡ പാരായണം നടത്തി. പാരായണം ശ്രീ.വിളക്കിരി സുനീഷ് രാമായണ പാരായണത്തോടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. മുരളീധരൻ കെ സി ശ്രീമതി മാലതി ശിവശങ്കരൻ, ശ്രീമതി നളിനി ശിവശങ്കരൻ, ശ്രീമതി സുലോചന പി, ശ്രീമതി നിർമല മാടക്കായി, ശ്രീമതി ജാനകി കുറുമ്പറ്റ, ശ്രീമതി പുഷ്പ പാറയിൽ, ശ്രീമതി തങ്ക ചേറൂർ എന്നിവർ അഖണ്ഡ പാരായണത്തിൽ പങ്കാളികളായി.
സമാപന ചടങ്ങിന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ശ്രീ ഭാസ്കരൻ എം, സെക്രട്ടറി. സാൽ ബാബു എൻ. പി.എന്നിവർ നേതൃത്വം നൽകി.