മഞ്ചേരി: ബഹുസ്വരതയെ ഉൾകൊള്ളലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ പാഠശാല അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജനാധിപത്യ സംരക്ഷണത്തിൽ യുവജനങ്ങൾ നിർവഹിക്കേണ്ട ദൗത്യത്തിന്റെ പഠന സംഗമം കൂടിയായിരുന്നു.
ഫാസിസം ജനാധിപത്യത്തിനകത്ത് ഒളിത്താവളങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർതണമെന്നും പാഠശാല അഭിപ്രായപ്പെട്ടു.
പ്രഭാഷണം,സംവാദം തുടങ്ങിയ വിവിധ സെഷനുകൾക്ക് പ്രമുഖ മാധ്യമ പ്രവർത്തകരായ ദാമോദർ പ്രസാദ്, കെ.സി.സുബിൻ,എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി സി.കെ.ശക്കീർ അരിംബ്ര, സി.കെ.എം.ഫാറൂഖ് പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി.
എസ്.വൈ.എസ് ജില്ലാ സാംസ്കാരികം പ്രസിഡൻറ് കെ.സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.സൈദ് മുഹമ്മദ് അസ്ഹരി,യൂസുഫ് സഅദി പൂങ്ങോട്,പി.കെ.മുഹമ്മദ് ഷാഫി,പി.പി.മുജീബ് റഹ്മാൻ,ബഷീർ സഖാഫി കൊണ്ടോട്ടി,ശമീർ കുറുപ്പത്ത്,മുഹിയുദ്ധീൻ സഖാഫി ചീക്കോട്,അഫ്സൽ കുണ്ടുതോട്, യു.ടി.എം.ഷമീർ പുല്ലൂർ എന്നിവർ സംബന്ധിച്ചു.