വഖഫ് അമന്റ്മെന്റ് ബിൽ മൗലിക അവകാശങ്ങളുടെ ലംഘനം: ആർ എസ് പി

മലപ്പുറം: കേന്ദ്ര സർക്കാർ പാർലിമെന്റിൽ അവതരിപ്പിച്ച വഖഫ് അമന്റ്മെന്റ് ബിൽ
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ആർ എസ് പി മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി. കേന്ദ്ര സർക്കാറിന്റെ ഈ നീക്കം ഇന്ത്യയുടെ മതേരത്വത്തെ ചോദ്യംചെയ്യുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കൂരിപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ മുസ്‌ലീം ന്യൂനപക്ഷങ്ങളുടെ വിശ്വാസ പ്രമാണങ്ങളിലേക്കുള്ള കടന്നു കയറ്റമാണ് മനപ്പൂർപ്പം നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. സുരേന്ദ്രൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. 

ജില്ലാസെക്രട്ടറി അഡ്വ. എ കെ ഷിബു, സംസ്ഥാന കമ്മിറ്റി അംഗം വെന്നിയൂർ മുഹമ്മദ് കുട്ടി, മുഹമ്മദ് ഇസ്ഹാഖ്, സിദ്ധീഖ് പനക്കൽ, ആർ വൈ എഫ് ജില്ലാ സെക്രട്ടറി സിയാദ്, സൈഫുദ്ദീൻ പാലക്കൽ, കെ പി വാസുദേവൻ, അസീസ് പൂക്കാട്ടിരി, എം.ജയരാജൻ, സി പി സെയത്. സഹദേവൻ കൊടുമുടി, കാടാമ്പുഴ മോഹനൻ, ടി ഇബ്രാഹിം, എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}