വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിച്ചു.
സെപ്തംബര്‍ 25ന് കുറ്റാളൂർ സബാഹ് സ്ക്വയറിൽ മീലാദ് സമ്മേളനം നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി വാര്‍ഷിക മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലിബാഫഖി തങ്ങള്‍, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി സംബന്ധിക്കും. ബഹുജന മീലാദ് റാലി, തിരുനബി പഠന സെമിനാറുകള്‍, പ്രമേയ പ്രഭാഷണങ്ങള്‍, തഅ്ജീലുല്‍ ഫുതൂഹ് ആത്മീയ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
പ്രഖ്യാപന ചടങ്ങിൽ ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് അഹ്മ്മദ് കബീര്‍ ബുഖാരി, പി.കെ.എം സഖാഫി ഇരിങ്ങല്ലുര്‍, ടി.ടി അഹമ്മദ് കുട്ടി സഖാഫി, മുഹമ്മദ് ഫൈസി ചുള്ളിക്കോട്, കുഞ്ഞാപ്പു സഖാഫി ഇല്ലിപ്പിലാക്കല്‍, ഇബ്രാഹീം ബാഖവി വെങ്കുളം സംബന്ധിച്ചു.