വേങ്ങര: വെൽഫയർ പാർട്ടി വേങ്ങര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മണ്ഡലം ഓഫിസിന് മുന്നിൽ മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി ദേശീയ പതാക ഉയർത്തി.
ബഷീർ പുല്ലമ്പലവൻ, മുഹമ്മദ് അലി ചാലിൽ, അലവി എം. പി, ഹനീഫ. കെ, സിദ്ധീഖ് എ. കെ, പരീക്കുട്ടി എന്നിവർ നേതൃത്വം നൽകി. സന്തോഷ സൂചകമായി ലഡു വിതരണവും നടത്തി.