എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തിൽ കൊളപ്പുറം ടൗണിൽ യൂത്ത് കോൺഗ്രസ് എആർ നഗർ മണ്ഡലം പ്രസിഡന്റ് നിയാസ് പി സി പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാൻ ക്വിറ്റ് ഇന്ത്യാ അനുസ്മരണം പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫിർദൗസ് പി കെ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ, മജീദ് പൂളക്കൽ, ഉബൈദ് വി, അബൂബക്കർ കെ. കെ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റിഷാ സുൽത്താന, സുഹാന നുസൃറിൻ പൂളക്കൽ, മുനീർ, നൗഫൽ, റിയാസ്, യാസർ, നബീൽ, അഖിൽ എന്നിവർ നേതൃത്വം നൽകി.