വേങ്ങര: ഹിരോഷിമ - നാഗസാക്കി ആണവായുധ പ്രയോഗത്തിന്റെ ഓർമ്മദിനതിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐക്യവും സമാധാനവുമാണ് ലോക ജനത ആഗ്രഹിക്കുന്നതെന്നും അത് യുദ്ധവിരുദ്ധ സന്ദേശത്തിലൂടെയാണ് സാധിക്കുകയെന്നും ക്ലബ് സന്ദേശത്തിലൂടെ ഉണർത്തി. പരിപാടി ക്ലബ് കോഓർഡിനേറ്റർ റാഷിദ ഫർസത്ത് ഉദ്ഘാടനം ചെയ്തു. ഗാസയിലും ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും നടക്കുന്ന യുദ്ധങ്ങളെ ക്ലബ് പ്രമേയങ്ങളിലൂടെ അപലപിച്ചു. പ്രകൃതി ദുരന്തങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ശാന്തിയും സമാധാനവും നേർന്നു.
നദ കാരടൻ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥി കോഓർഡിനേറ്റർമരായ യാമിൻ കെ, ഹംന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.