വേങ്ങര: നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഊരകം എം. യു ഹൈസ്കൂളിൽ ജെ.ആർ. സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.
സമാധാനത്തിന്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലിയും നടത്തി. സൈക്കിൾ റാലി ബിജു സി. എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ. ആർ. സി വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും സമാധാന ദീപം തെളിയിക്കുകയും ചെയ്തു. തുടർന്ന് കവിത രചന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. മൊയ്തീൻ കുട്ടി, പി. ഹുദ, മുനീർ ഇ പി,റിയാസ് കൂമുള്ളിൽ, ശിഹാബുദ്ദീൻ ഹംസ, കെ ടി ഫാത്തിമ സഹ്‌ല, വിദ്യാർത്ഥികളായ ദിയ ഫാത്തിമ ,ഖദീജ മെഹ്റിൻ എന്നിവർ നേതൃത്വം നൽകി.