വേങ്ങര: മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
പി. ഭാസ്കരൻ, സരോജിനി കെ പി, റഹിയാനത്ത് തയ്യിൽ, പി. രമേശ്, സക്കീർ ഹുസൈൻ, ഷാഹിന ടി, കാർത്തിക എന്നിവർ സംസാരിച്ചു.