കോട്ടക്കൽ: പെരുമണ്ണ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് ചാപ്റ്ററിന് കീഴിൽ പി സി എഫ് സ്നേഹ സ്പർശം'24 എന്ന സാന്ത്വന വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായി നിർധനരായ രോഗികൾക്കും മറ്റും ആശ്വാസമായി ധന സഹായം വിതരണം നടത്തി.
സാന്ത്വന വാര ക്യാമ്പയിൻ ഒരാഴ്ച നീണ്ടുനിൽക്കും. മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു മുസ് ലിയാർ ഫണ്ട് വിതരണം ചെയ്ത് സാന്ത്വന വാരം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചെയർമാൻ അബൂബക്കർ കരുമ്പിൽ, കെ അബ്ദുർറഹീം മുസ്‌ലിയാർ, ചീരങ്ങൻ സൈതലവി, ചെങ്ങണാശ്ശേരി കുഞ്ഞു, കെ സൈനുദ്ദീൻ ഹംദാനി.സി
എന്നിവർ സംബന്ധിച്ചു.