കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെകൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കി അണുബോംബ് വർഷിച്ചതിന്റെ മനുഷ്യർ മനുഷ്യനെതിരെയുള്ള ക്രൂരത പുനരാവിഷ്കരണത്തിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ രചന മത്സരം, കൊളാഷ് നിർമ്മാണം, സുഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടന്നു. പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ കെ രാഗിമ, കെ.ടി മൊയ്തീൻ റിയാസ്, എ ഫാരിസ്, കെ നിജ, കെ സക്കീന, കെ നീതു എ ഹുസ്ന എന്നിവർ സംസാരിച്ചു.