ഇഹ് യാഉസ്സുന്ന മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

ഒതുക്കുങ്ങൽ: ജാമിഅ ഇഹ്‌യാഉസ്സുന്ന അറബിക് കോളജിൽ പ്രൗഢ ഗംഭീരമായി നടത്തിവരാറുള്ള മീലാദ് സമ്മേളനം സെപ്തംബർ 26,27,28,29 വ്യാഴം വെള്ളി ശനി ഞായർ ദിവസങ്ങളിലായി നടത്തുവാൻ തീരുമാനിച്ചു. പ്രഖ്യാപനം ശൈഖുന റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. സമ്മേളന പ്രമേയ പ്രഭാഷണം ഉസ്താദ് ഇ അഹമ്മദ് അബ്ദുള്ള അഹ്സനി നിർവഹിച്ചു. സന്ദേശ പ്രഭാഷണം അലി ഹസൻ അഹ്സനി നിർവഹിച്ചു. 

ഇഹ്‌യാഉസ്സുന്ന വിദ്യാർത്ഥി സംഘടന ഇശാഅത്തുസ്സുന്നയുടെ ഭാരവാഹികളായ സയ്യിദ് ഹസ്സൻ ജിഫ്രി, സയ്യിദ് ജാബിർ ജമലുല്ലൈലി, മുഹമ്മദ് അബൂബക്കർ സഈദ് കൈതപ്പൊയിൽ, സുനൈദ് ആലപ്പുഴ, നഫീൽ വെളിമുക്ക്, അബ്ദുള്ള കുട്ടോത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}