വേങ്ങര: ഡി വൈ എഫ് ഐ വേങ്ങര മേഖലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്തു. ഹൃദയ പൂർവ്വം പദ്ധതിയിൽ ദിവസവും നടന്നു വരുന്ന പൊതിച്ചോർ വിതരണം ഇന്നലെ വേങ്ങര മേഖലാ കമ്മറ്റിക്കായിരുന്നു. ആറ് യൂണിറ്റ് കമ്മറ്റിയിൽ നിന്നും ശേഖരിച്ച 1350 പൊതി പൊതിച്ചോർ ആണ് വിതരണം ചെയ്തത്.
സനൽ കൂരിയാട് സമദ്, കുറുക്കൻ, ജലീൽ ചിനക്കൽ, ബിനോയ് പാറയിൽ എന്നിവർ നേതൃത്വം നൽകി.