സ്വദേശ് മെഗാ ക്വിസ് വേങ്ങര ഉപജില്ലാ തല മത്സരം

വേങ്ങര: സ്വാതന്ത്ര്യസമരം, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കെ.പി.എസ്.ടി.എ അക്കാദമിക് കൗൺസിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് വേങ്ങര ഉപജില്ലാ തല മത്സരം പുതുപ്പറമ്പ് ജി എച്ച് എസിൽ വെച്ച് നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് മാസ്റ്റർ നിർവഹിച്ചു. രക്ഷിതാക്കൾക്കുള്ള ക്ലാസിന് ഡോ. അബ്ദുൽ റഷീദ് നേതൃത്വം നൽകി.

എൽ.പി തലത്തിൽ ധ്യാന സുധീഷ്(GLPS CU ക്യാമ്പസ് ) ഒന്നാം സ്ഥാനവും , സഞ്ജയ് കേശവ് (GMLPചെറുകുന്ന് ) രണ്ടാം സ്ഥാനവും ,ഹെസ്സ മലീഹ (SULPS കുറ്റൂർ നോർത്ത്) മൂന്നാം സ്ഥാനവും നേടി.യു.പി തലത്തിൽ ഫദലു റഹ്മാൻ ( PMSAMAUPS കാരാതോട്) ഒന്നാം സ്ഥാനവും, ഗൗതം ശങ്കർ (GHSS പെരുവള്ളൂർ) രണ്ടാം സ്ഥാനവും,സാകേത് (GUPS ക്ലാരി) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ ഹുദ നാഫിയ(GHSS പെരുവള്ളൂർ ) ഒന്നാം സ്ഥാനവും, മുഹമ്മദ് ഷാമിൽ(Pkmmhss എടരിക്കോട്) രണ്ടാം സ്ഥാനവും, ഹൃദയ് ബിജു (GMHSS CU ക്യാമ്പസ് ) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി തലത്തിൽ ഷാരോൺ വർഗ്ഗീസ് (GMHSS CU ക്യാമ്പസ്) ഒന്നാം സ്ഥാനവും, മുഹമ്മദ് സിയാദ് (KHMHSS വാളക്കുളം) രണ്ടാം സ്ഥാനവും, ഫാത്തിമ നിഷ് വ(IUHSS പറപ്പൂർ ) മൂന്നാം സ്ഥാനവും നേടി വിജയികളായി.

ചടങ്ങിൽ പി.എം.ജോസഫ് , മുഹമ്മദ് എം.പി, സുഭാഷ്.കെ, സി.പി.സത്യനാഥൻ, രാഗിണി.കെ, പ്രജീഷ്.കെ.പി, റെമീസ്.കെ, അബ്ദുൽ റസാഖ്.ടി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}