വേങ്ങര: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേങ്ങര കിംഗ്സ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രാദേശിക ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെൻറിൽ ഒതുക്കുങ്ങലിന്റെ ഖാലിദ് & കരീം ചാമ്പ്യൻമാരായി. സമ്മാനദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവ്വഹിച്ചു.
പരിപാടിയിൽ എ കെ നാസർ, എ പി അസീസ്, നാരായണൻ എമ്പ്രാന്തിരി, മുഹമ്മദലി, നാസർ പനക്കൽ, മുരളി, മൂസ പി, സലാം, അമീർ തുടങ്ങിയവർ പങ്കെടുത്തു.