ചുവട് എൻ എസ് എസ് മിനി ക്യാമ്പ് സമാപിച്ചു

വേങ്ങര: ജി വി എച്ച് എസ് എസ് വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ മിനി ക്യാമ്പ്  സമാപിച്ചു.

ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് പതാക ഉയർത്തി തുടക്കമായ ക്യാമ്പ് ഊരകം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

എസ് എം സി ചെയർമാൻ, പി ടി എ മെമ്പർമാരായ സിയാദ്, റസാക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി സ്ത്രീ ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല തെളിയിച്ചു. രണ്ടാം ദിനം രണ്ടത്താണിയിലുള്ള ശാന്തി ഭവനം അനാഥാലയം സന്ദർശിച്ചു. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}