വേങ്ങര: കിലയുടെ ആഭിമുഖ്യത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ദ്വിദിന സോഷ്യൽ ഓഡിറ്റ് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. വേങ്ങര, തിരുരങ്ങാടി, മലപ്പുറം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്ലാൻ ക്ലർക്ക് തുടങ്ങിയ ഉദ്യോഗസ്ഥർക്കുമായിരുന്നു പരിശീലനം നൽകിയത്.
18 പഞ്ചായത്തുകളിൽ നിന്നായി 180 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി. ഡി. ഒ, കെ. രാജേഷ് അധ്യക്ഷനായി.
കില ആർ.പി മാരായ പി. ഹരിരാജൻ, മുഹമ്മദ് കുട്ടി കറുമണ്ണിൽ, പി. എ അബ്ദുറഹിമാൻ, റിട്ട. ബി.ഡി. എൻ സുരേന്ദ്രൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ കെ. നിസാം എന്നിവർ ക്ലാസെടുത്തു. ആർ. ജി. എസ്. എ ജില്ല കോർഡിനേറ്റർ എസ്. നിവേദ്യ, പി. രഞ്ജിത, എം. കെ സഹീറ,മിൻഹ മറിയം എന്നിവർ നേതൃത്വം നൽകി.