വേങ്ങര: ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെട്ട് ജനപക്ഷ രാഷ്ട്രീയം ഉയർത്തി വെൽഫെയർ പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഭവന സന്ദർശന പരിപാടിയെന്നും പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ പാർട്ടി നടത്തിയ പോരാട്ടങ്ങൾ ഏറെ ഫലം കണ്ടതായി ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ തെളിയിച്ചുവെന്നും അദ്ദേഹം പഞ്ഞു. ഈ പോരാട്ടം ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകും. വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ
യിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ. എം. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഉരുൾപൊട്ടൽ സമയത്ത് വയനാട്, പോത്ത് കല്ല്, നിലമ്പൂർ എന്നിവിടങ്ങളിലും പ്രളയക്കെടുതിയിൽ പ്രാദേശിക സേവന പ്രവർത്തനങ്ങൾ നടത്തിയ മണ്ഡലത്തിലെ ടീം വെൽഫെയർ വളണ്ടിയർമാരെ നേതൃ സംഗമത്തിൽ പ്രത്യേകം അനുമോദിച്ചു.
കബീർ ചേറൂർ, ശാക്കിറ ടീച്ചർ, നദീർ തോട്ടശ്ശേരിയറ, ശംസുദ്ദീൻ പറപ്പൂർ, നിഹാദ് പാക്കടപ്പുറായ, ഖുബൈബ് കൂരിയാട്, സൈഫുന്നീസ, നൗഷാദ് ഇരുമ്പു ചോല, ജാവീദ് ഇഖ്ബാൽ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. കുഞ്ഞാലി മാസ്റ്റർ സാഘടനാ കാമ്പയിൻ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. ഹമീദ് മാസ്റ്റർ സ്വാഗതവും ട്രഷറർ പി. അഷ്റഫ് നന്ദിയും പറഞ്ഞു.