വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവും, വേങ്ങര നിയോജക മണ്ഡലം എം എൽ എ യുമായ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് ടി സ്വാഗതം പറഞ്ഞു.
മലപ്പുറം വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി 3.90 കോടി ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി കെ സിദ്ധീഖ്, വിവിധ രാഷ്ട്രീയപ്രധിനിതികളായ പി കെ. അസ്‌ലു, പൂക്കുത്ത് മുജീബ്, വി പി മൊയ്തീൻകുട്ടി, എടുക്കണ്ടെൻ മുഹമ്മദ് കുട്ടി, ബാബു സി എം, ബാലസുബ്രഹ്മണ്യൻ കെ വി, ഉസ്മാൻ മണ്ടോട്ടിൽ, മെമ്പർമാരായ റുഫിയ ചോല, സുബ്രഹ്മണ്യൻ, ഹാജറ എപി, ഹുസൈൻ കെ വി, കെ കെ ഹംസ നുസൈബ നെടുമ്പള്ളി, സോഫിയ, പി ടി എ പ്രസിഡന്റ് സൈതലവി എപി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി കെ അബ്ദുട്ടി, വേങ്ങര എ ഇ ഒ പ്രമോദ്, കെട്ടിട നിർമാണ എം ഡി ആസിഫ് നാലകത്ത്, മുൻ ഹെഡ്മാസ്റ്റർ സത്യൻ മാഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.