വേങ്ങര: SWAK Fest 2K 24 ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ രണ്ടാം സമ്മാനത്തിനർഹയായ വേങ്ങര സ്വദേശി സൈനുമ്മുവിന് സ്കൂട്ടർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി പ്രസിഡന്റ് പി.അബ്ദുൽ അസീസ് ഹാജി, സെക്രട്ടറി സൈനുദ്ദീൻ ഹാജി, ട്രഷറർ എൻ. മൊയ്തീൻ, ശിവശങ്കരൻ നായർ, അനീസ് പനക്കൽ, മൊയ്തീൻകോയ, മൈമൂനത്ത് എന്നിവർ സംസാരിച്ചു. വി പി റഷീദ് അധ്യക്ഷത വഹിച്ചു. ടി ടി നൂറുദീൻ സ്വാഗതം പറഞ്ഞു.