ആവേശമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

കോട്ടക്കൽ: കോട്ടുർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. തികച്ചും ജനാധിപത്യ രീതിയിൽ വിദ്യാർത്ഥികൾ അവരുടെ പ്രതിനിധികളെ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ തിരഞ്ഞെടുത്തു. തിരിച്ചറിയൽ രേഖ പോളിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ച് മഷിപുരണ്ട വിരലുമായി സമ്മതിദാനാവകാശം വിനിയോഗിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

വിജ്ഞാപനം പുറപ്പെടുവിച്ചതു മുതൽ തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളെയും വിദ്യാർത്ഥികൾ ആസ്വദിച്ചു. പൂർണ്ണമായും വിദ്യാർത്ഥിനികൾ നിയന്ത്രിച്ച പിങ്ക് ബൂത്തും സജജീകരി'ച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രത്യേകം തയ്യാറാക്കിയക്കിയ പോളിംഗ് ബൂത്തിന് പുറത്ത് ദൃശ്യമായ നീണ്ട നിര ജനാതിപത്യ ബോധത്തിൻ്റെ നേർ ചിത്രങ്ങളായി. കന്നിവോട്ടർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരി ശീലനവും നൽകിയിരുന്നു. പ്രിൻസിപ്പൽ അലി കട വണ്ടി, പ്രധാന അധ്യാപിക കെ കെ സൈബുന്നീസ, എൻ വിനീത, ഇലക്ഷൻ ചീഫ്  സി.കെ പ്രമോദ്, സി റഷീദ്, വി.കെ മുസ്തഫ, കെ നിജ, മൊയ്തീൻ റിയാസ്,കെ രാഗിമ, ജെ.ആർ.സി, എസ് പി സി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് കേഡറ്റുകൾ നേതൃത്യം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}