വേങ്ങര: വേങ്ങര സ്വദേശി റെയ്ഞ്ച് സുപ്രഭാതം കൺവെൻഷൻ വേങ്ങര ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് ചേർന്നു. യോഗം സ്വദേശി ചെയർമാൻ ഹൈദർ മുസ്ല്യാരുടെ അധ്യക്ഷതയിൽ റെയ്ഞ്ച് സെക്രട്ടറി അബദുറഹീം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.
സ്വദേശ റെയ്ഞ്ചിൽ അംഗത്വമുള്ള മുഴുവൻ ഉസ്താദുമാരും സുപ്രഭാതം വാർഷിക കാമ്പയിൻ വിജയത്തിന് രംഗത്തിറങ്ങുവാനും വരിക്കാരാവാനും യോഗം തീരുമാനിച്ചു. റെയ്ഞ്ച് തല ഉദ്ഘാടനം ചെയർമാൻ ഹൈദർ മുസ്ല്യാരെ വരിക്കാനായി ചേർത്ത് റെയ്ഞ്ച് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഫൈസി നിർവ്വഹിച്ചു. സ്വദേശി കൺവീനർ അബ്ദുറസാഖ് അസ്ലമി സ്വാഗതവും നന്ദിയും പറഞ്ഞു.