വേങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ആഗസ്ത് ഒൻപത് വ്യാപാരി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് യൂണിറ്റ് സീനിയർ വൈസ് പ്രസിഡണ്ട് എ കെ കുഞ്ഞുട്ടി പതാക ഉയർത്തി. തുടന്ന് മധുര പലഹാര വിതരണവും നടന്നു.
വയനാട് പുനരധിവാസ സഹായ നിധി ജില്ലാ കമ്മിറ്റിക്ക് രണ്ട് ലക്ഷം രൂപ യൂണിറ്റിൽ നിന്ന് നൽകാൻ തീരുമാനിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നിലവിൽ മുൻ പ്രസിഡന്റ് ടി കെ കുഞ്ഞീദു ഹാജി സ്മാരകമായി നിർമിച്ചു നൽകിയ ഒ പി കൗണ്ടർ നിലവിലെ സൗകര്യം കൂടി പരിഗണിച്ചു വിപുലീകരിച്ചു നിർമിച്ചു നൽകി കൊടുക്കാൻ തീരുമാനിച്ചു.
യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് അനീസ് പനക്കലിന്റെ നേതൃത്വത്തിൽ രക്തദാനവും നടത്തി. എക്സിക്യൂട്ടിവ് മെമ്പർമാരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ വയനാട് ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.