എ ആർ നഗർ യൂണിറ്റ് വ്യാപാരി ദിനം അചരിച്ചു

എ ആർ നഗർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി എ ആർ നഗർ യൂണിറ്റ് ആഗസ്ത് ഒൻപത് വ്യാപാരി ദിനം അചരിച്ചു. എ ആർ നഗർ ബസാറിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം കെ സി സൈദലവി ഹാജി പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ അധ്യക്ഷം വഹിച്ചു.

യൂണിറ്റ് സെക്രട്ടറി എ പി മണി, ട്രെഷർ കെ കെ അബ്ദുൽ അസീസ്, എ പി അയ്യപ്പൻ, കുട്ടൻ, കെ ടി കരീം, സൈദലവിഹാജി സി, ഹസ്സൈൻ, മുജീബ് കെ കെ തുടങ്ങിയവർ പങ്കെടുത്തു. മധുര വിതരണത്തിന് കെ കെ ലത്തീഫ് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}