തിരൂരങ്ങാടി: തഹസിൽദാറായി വീണ്ടും സ്ഥാനമേറ്റെടുത്ത പി.ഒ. സാദിഖിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് എൻ.എഫ്.പി. ആർ. ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ പൊന്നാടയണിയിച്ചു.
താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഭാരവാഹികളായ നിയാസ് അഞ്ചപുര, എ. പി അബൂബക്കർ വേങ്ങര, ബിന്ദു തിരിച്ചിലങ്ങാടി എന്നിവർ തഹസിൽദാരുടെ ഫോട്ടോ പതിച്ച ഭരണഘടന ആമുഖക്കുറിപ്പ് ആദരവ് നൽകി. ഫാസിൽദാർ ആയിരുന്ന കെ ഫ്രാൻസിംഗ് തൃശ്ശൂരിലേക്ക് സ്ഥലം മാറിയതിന് തുടർന്നാണ് പി ഓ സാദിഖ് തിരൂരങ്ങാടിയിലേക്ക് മാറി വരുന്നത്. താലൂക്ക് ഓഫീസ് ജീവനക്കാർ പങ്കെടുത്തു.